Saturday, 15 September 2018

എന്നറിയില്ല

നമുക്കിടയില്‍ ഇടമുറിയാതെ പെയ്യുന്ന വര്‍ത്തമാനങ്ങള്‍ പ്രണയമാണോയെന്നറിയില്ല നനഞ്ഞൊട്ടിയ ചെമ്പരുത്തി നിന്നെ ഓര്‍മിപ്പിച്ചു കൊഴിഞ്ഞു പോകുന്നതും,നിന്റെ പേര് ചൊല്ലുമ്പോള്‍ മാത്രം,ഇന്നോളം ഒരാകാശവും കണ്ടിട്ടില്ലാത്തവണ്ണം നക്ഷത്രതിളക്കങ്ങള്‍ കണ്ണില്‍ വിരിയുന്നതും..

മാത്രം...

മറ്റുള്ളവരുടെ സ്വത്ത് തട്ടുന്നവരും ദുർബലരെ അവമതിക്കുന്നവർക്കും ഭൂമിയിൽ വെച്ചു തന്നെ അടപടലം ദൈവം പണി കൊടുക്കാറുണ്ടെന്നാണ് എന്റെ നീരീക്ഷണത്തിൽ ഞാനറിഞ്ഞ പ്രപഞ്ച സത്യം... ... 'പണി'കിട്ടുന്നവന് കാര്യം മനസ്സിലാവാറില്ലെന്നു മാത്രം

Sunday, 9 September 2018

#മരിച്ചു
കിടക്കുമ്പോഴും
#ചിരിച്ചു
കിടക്കണമെന്നാണ്എന്റെ ആഗ്രഹം എങ്കിലല്ലേ ഞാൻ കരയുന്നതു കണ്ട് ചിരിച്ചവർ
#ഞാൻ
ചിരിക്കുന്നത് കണ്ട്
#കരയൂ
...
ഈ ഭരണം കൊണ്ട് 'എനിക്ക്' ഒന്നും പറ്റിയില്ലലോ എന്ന ആശ്വാസമുള്ള കൊറേപേർ ഇപ്പോഴും ബാക്കി ഉണ്ട്. 'എനിക്കേ' പറ്റാണ്ടുള്ളൂ 'നമുക്ക്' നല്ലോണം പറ്റുന്നുണ്ട്‌ #അനുഭവങ്ങള്‍_പാളിച്ചകള്‍
മനുഷ്യനെപോലെ ചിന്തിക്കണമെന്നൊക്കെയുണ്ട്.. പക്ഷെ ഈ നശിച്ച ലോകത്ത് മൃഗങ്ങളെ പോലെ ചിന്തിച്ചാലെ ജീവിക്കാനൊക്കൂ..
#അനുഭവങ്ങള്‍_പാളിച്ചകള്‍
പകലു പോലെ സത്യമെന്ന് പറയുന്നത് പോലും വലിയൊരു നുണയാണ്.. രാവിലാണ്, ഇരുളിലാണ് ഒരുവനവനാവുന്നത്.. മുഖംമൂടികളില്ലാതെ..
ചിലര്‍ അക്ഷരങ്ങളിലൂടെ എഴുതി വയ്‌ക്കുന്നത്‌ മനസ്സാണ്‌.... മറ്റു ചിലര്‍ അക്ഷരങ്ങളിലൂടെ ഒളിപ്പിക്കുന്നതും മനസ്സാണ്‌......

Saturday, 8 September 2018

Open up is good but being  depressed  because of that is my mistake...
 I wish..and.. I would write what ever that I think... here so as to keep going 
Being a caterpillar   I was active
But when torn out of the cocoon to be an active Butterfly the taboos don't  allowed me...

നീർ മണി..

ഇനിയും മഞ്ചാടിയും മയിൽ‌പീലിയും  നിറയട്ടെ.. എഴുതാൻ തുടങ്ങമ്പോൾ നീ നിലാവും ഞാൻ നിഴലും. ആഗ്രഹങ്ങളുടെയും  മോഹങ്ങളുടെയും  ചൂടിൽ   മഷി തണ്ടുകൾക്ക്...