തെറ്റ് ആര്‍ക്കും പറ്റാം .അത് മനസിലാക്കാന്‍ വൈകിയേക്കാം .ആ തെറ്റ് മനസുകൊണ്ട് ആസ്വദിച്ചു ചെയ്യുമ്പോള്‍ ചിലര്‍ നമ്മെ പിന്തിരിപ്പിക്കാന്‍ വരും . അവരെ നാം തള്ളികളഞ്ഞു എന്നും വരാം..അവരുടെ ആ വാക്കുകള്‍ മനസിലാക്കാനും ഉള്‍കൊള്ളാനും നമുക്ക് അപ്പോള്‍ കഴിയണം എന്ന് ഇല്ല .കൂടെ നിന്ന് ചിരിക്കാനും കൊഞ്ഞനം കുത്താനും അവസരം വരുമ്പോള്‍ ചാമ്പുന്നവനുമല്ല നിന്റെ സുഹൃത്ത് എന്ന് മനസിലാക്കാന്‍ നീ തെറ്റ് ചെയ്യേണ്ടിയിരിക്കുന്നു .അപ്പോള്‍ നീ മനസിലാക്കണം ആ പിന്തിരിപ്പന്‍ സമൂഹത്തില്‍ നിന്റെ സുഹൃത്ത് ഉണ്ട് എന്ന്, ആ നിമിഷത്തില്‍ ഹൃദയബന്ധത്തിന്റെ വില മനസിലായില്ലെങ്കില്‍ നിനക്ക് ഇന്നു വരെ നല്ല ഒരു സുഹൃത്ത് ഉണ്ടായില്ല എന്ന് കരുതാം .അവസരം വരുമ്പോള്‍ നിന്റെ കുറവുകള്‍ നിന്നോട് പറയുന്ന നിന്റെ തോന്നിവസത്തിനു കഴമ്പില്ല എന്ന് പറയുന്ന ആ പിന്തിരിപ്പന്‍ സമൂഹം നിന്നോട് കൂടെ ഉണ്ടെകില്‍ നിനക്ക് നിന്റെ തെറ്റുകളെ കുറിച്ച് ഓര്‍ത്തു സങ്കടപ്പെടെണ്ടിവരില്ല .എന്‍റെ സ്വകാര്യ അഹങ്കാരം ആണ് ഈ പിന്തിരിപ്പന്‍ സമൂഹം
Saturday, 6 October 2018
Monday, 1 October 2018
.തോന്നിവാസം ഒരു കലയായി തോന്നിയിരുന്ന ഒരു കാലം ആണോ ഇതു .വിളക്കെന്തി വരുന്ന മാടന്‍ ഒരു പേടി സ്വപ്നം ആയിരുന്ന കാലം എനിക്ക് ഉണ്ടായിരുന്നു .സ്വപ്നങ്ങള്‍ വാല്‍നക്ഷത്രം പോല്ലേ ഓടിമറഞ്ഞിരുന്ന ഒരു കാലം ഉണ്ടാരിയുന്നു . ആല്‍തറയും അപ്പുപ്പന്‍ന്താടിയും കുന്നികുരുവും കുപ്പികുള്ളിലെ മഞ്ചാടിയും ജീവന്റെ ഭാഗം ആയിരുന്ന ഒരു ഞാന്‍ .അന്നൊക്കെ നീ ഉണ്ട് എന്നെ കരുതിയ ഞാന്‍ വിഡ്ഢി ആണോ ..നീ ക്രൂരന്‍ ആണ് , നീ കാരുണ്യം ചോരിയുന്നന്‍ എന്ന് ഞാന്‍ കേള്‍ക്കുന്നു സ്വപനം കാണാന്‍ മടുപ്പായി തുടങ്ങി .അറം പറ്റലുകള്‍ അന്തി ഉറങ്ങുന്ന ഈ നിമിഷത്തില്‍ ചിരിച്ചോണ്ട് തോന്നിയപോലെ ജീവിക്കുന്ന നിന്നെ കാണുമ്പോള്‍ എനിക്ക് തോന്നുന്നു തോന്നിവാസം ചങ്ങല ഇല്ലാത്ത ഒരു ഉന്മാദ ലഹരി എന്ന് ..
Subscribe to:
Posts (Atom)
നീർ മണി..
ഇനിയും മഞ്ചാടിയും മയിൽപീലിയും നിറയട്ടെ.. എഴുതാൻ തുടങ്ങമ്പോൾ നീ നിലാവും ഞാൻ നിഴലും. ആഗ്രഹങ്ങളുടെയും മോഹങ്ങളുടെയും ചൂടിൽ മഷി തണ്ടുകൾക്ക്...

-
.തോന്നിവാസം ഒരു കലയായി തോന്നിയിരുന്ന ഒരു കാലം ആണോ ഇതു .വിളക്കെന്തി വരുന്ന മാടന്‍ ഒരു പേടി സ്വപ്നം ആയിരുന്ന കാലം എനിക്ക് ഉണ്ടായിരുന്നു .സ്...
-
നമുക്കിടയില്‍ ഇടമുറിയാതെ പെയ്യുന്ന വര്‍ത്തമാനങ്ങള്‍ പ്രണയമാണോയെന്നറിയില്ല നനഞ്ഞൊട്ടിയ ചെമ്പരുത്തി നിന്നെ ഓര്‍മിപ്പിച്ചു കൊഴിഞ്ഞു പോകുന്നതും...