അന്തി ചന്തയിലെ വാരിവെപ്പ് മീന്‍ പോലെ ഇന്ന് ആര്‍ത്തവം ,സ്ത്രീത്വം സായാഹ്ന ചായയുടെ കടി ആയി മാറികൊണ്ടിരിക്കുന്ന പോലെ .തൊടിയിലും തോട്ടിലും ഇന്ന് ഇതാണ് ചര്‍ച്ച പോലും . അറിയില്ല, ആരെയാണ് നാം കേള്‍ക്കേണ്ടത് എന്ന്. രാത്രി ഒറ്റയ്ക്ക് നടക്കരുത് പേടി കിട്ടുമെന്ന് പറഞ്ഞു വളര്‍ത്തുമ്പോള്‍ .ഉള്ളില്‍ ഉണ്ടാകുന്ന ഭയം എന്തിനോടു എന്ന് ഒരു വട്ടം പോലും ചിന്തിക്കാന്‍ നമ്മളില്‍ പലര്‍ക്കും കഴിഞ്ഞിട്ടില്ല .പത്തില്‍ മൂന്നു പേര് തല തിരിഞ്ഞതെങ്കില്‍ പത്തു പേരെയും കള്ളന്‍ എന്ന് മുദ്ര കുത്തുന്ന രീതിയാണ് ഫെമിനിച്ചി വിളയാട്ടം കൊണ്ട് എനിക്ക് തോനുന്നത് .നമ്മള്‍ അടിച്ചമര്‍ത്തപെട്ടവര്‍ എന്ന് പറഞ്ഞു സ്വയം മുദ്ര കുത്തി നടുകളത്തില്‍ ഇറങ്ങി തിമിര്‍ത്തു ആടുമ്പോള്‍ ഒന്ന് ബഹുമാനിക്കാന്‍ പഠിപ്പികുക ചിന്തിക്കാന്‍ പഠിപ്പിക്കുക അല്ലാതെ ആ മൂന്ന് പെര്‍ക്കുവേണ്ടി ആര്‍ത്തവം സ്ത്രീത്വം അടക്ക വെച്ച് മുറുക്കി ചുവപ്പിച്ചു തുപ്പി വൃത്തികേടാക്കാതെ ഇരിക്കുക.
No comments:
Post a Comment