മധുരിക്കുന്ന ഒരുപാട് ഓർമ്മകൾ നൽകുന്ന ചോക്ലേറ്റ് ബോക്സുകൾ. ചോക്ലേറ്റ് ഇഷ്ടമല്ലാത്തവർ വിരളം,ഇത്ര നാൾ ഒരു ചോക്ലേറ്റ് ബോക്സ് ആയിരുന്നു ഞാനും. മറ്റുള്ളവർ എന്ത് പറഞ്ഞാലും ,ചൊറിയാൻ വന്നാലും നിന്നു കൊടുക്കുന്ന മധുരിക്കുന്ന ആ കൂട്ടത്തിൽ ഒരാൾ.ഇന്ന് ഞാൻ മാറി ചിന്തിക്കുന്നു . പറയുന്നവർ പറയട്ടെ, നമ്മൾ എന്ത് ചെയ്താലും അതിൽ കുറ്റം കണ്ട് പിടിക്കുന്നവർ ആണല്ലോ കൂടുതലും .ഇനി എല്ലാരേയും പ്രീതിപെടുത്താൻ എനിക്ക് കഴിയില്ല കാരണം ഇപ്പൊ ഞാൻ ഒരു ചോക്ലേറ്റ് ബോക്സ് അല്ല...ഇപ്പോഴാണോ ഞാൻ ഞാനായത്?😐അറിയില്ല!!. എല്ലാരുടെയും മനസ്സിൽ ഒരുപോലെ എ പ്ലസ് കിട്ടണം എന്നില്ല ! . അതോണ്ട് ന്യായികരണങ്ങൾക്കും ,ഏറ്റു പറച്ചിലുകൾക്കും വിട ഉണ്ടാകണം എന്നു ആഗ്രഹം. എല്ലാരോടും ന്യായകരിച്ചു സമയം കളയുന്നത് എന്തിനാണാവോ! മനസിലാക്കുന്നവർ മനസിലാക്കട്ടെ.."Am NOt A chocolate box to satisfy Everyone."Let them think!!!

No comments:
Post a Comment