Monday, 12 October 2020

നീർ മണി..

ഇനിയും മഞ്ചാടിയും മയിൽ‌പീലിയും  നിറയട്ടെ.. എഴുതാൻ തുടങ്ങമ്പോൾ നീ
നിലാവും ഞാൻ നിഴലും. ആഗ്രഹങ്ങളുടെയും  മോഹങ്ങളുടെയും  ചൂടിൽ   മഷി തണ്ടുകൾക്ക് ഒരുപാട്  പറയാൻ ഉണ്ടെന്ന്.

അവയെ  പാതിയാക്കി   ഉപേക്ഷിച്ചു,വീണ്ടും ഒരു തിരിച്ചുവരവ് പ്രതീക്ഷിച്ചില്ല ആ  മഷി തണ്ടുകൾ . ഉത്തരം മുട്ടിയ ചോദ്യങ്ങൾ  അവ ഉണ്ടാക്കിയ മൗനം,നിശബ്ദത  ഞാൻ നിന്നിൽ തിരിച്ചറിയുന്നു.

കരിംതിരി  എരിഞ്ഞു  തുടങ്ങി കഴിഞ്ഞിരുന്നു ഒപ്പം എന്നിലെ  നിന്നോടുള്ള പ്രാണനും.ഇനി നിന്റെ  മൗനത്തിനു ആയുസ്സില്ലെന്നു എന്റെ  കണ്ണുകൾ  പരസ്പരം  മന്ത്രിച്ചു.





Friday, 25 January 2019

സ്വാര്‍ത്ഥ

എന്‍റെ  എന്ന്  പറയാന്‍  ഞാന്‍ സ്വാര്‍ത്ഥ ആണോ ,അറിയില്ല? .പലതും  കണ്ടും  കേട്ടും  ഇഷ്ടമായി, അവിടെ  തുടങ്ങിയ  സ്വന്തമാക്കണം എന്നുള്ള സ്വാര്‍ത്ഥ മോഹങ്ങള്‍ . ചെറിയ ക്ലാസ്സിലെ റബ്ബര്‍ ഉള്ള പെന്‍സില്‍  തുടങ്ങി ഇന്നു എവിടെയോ എത്തി നില്‍കുന്നു. ഇതിനു ഒരു അന്ത്യം ഇല്ലേ ? മനുഷ്യന്‍ ആയി പോയില്ലേ  കണ്ണും  മൂക്കും ഉണ്ടായി  പോയി പറഞ്ഞിട്ട് കാര്യം ഇല്ല!! .എന്ത് നല്ലത്  കണ്ടാലും തനിക്കും ഉണ്ടായിരുങ്കില്‍ എന്ന് ആഗ്രഹിക്കാത്ത  ആരാ ഉള്ളത് ?? .
അങ്ങനെ  ചിന്തിക്കാത്തവര്‍ ഉണ്ടെങ്കില്‍ വീണ്ടും ഒരു ബുദ്ധനും ഒരു ബോധി വൃക്ഷവും നമ്മുക്ക് കാണാന്‍ കഴിയും . ഇഷ്ടപ്പെട്ടത് കിട്ടാതെ വരുമ്പോള്‍ ആണല്ലോ  ഇതൊക്കെ ചിന്തിച്ചു കൂട്ടുന്നേ?പിന്നെ കൊറേ പോസിറ്റീവ്  കോട്ട്സ്  വായിച്ചു പണ്ടാരം അടങ്ങുമ്പോള്‍ തോന്നും, എല്ലാത്തിനേയും അതിന്‍റെ വഴിക്ക് വെറുതെ  വിടുക നമുക്കുള്ളത്  ആണെങ്കില്‍ തിരിച്ചു വരും എന്നൊക്കെ!! 

അതിന്‍റെ ഒക്കെ  കെട്ടു  വിട്ടു  കഴിയുമ്പോള്‍  ചങ്കരന്‍ വീണ്ടും തെങ്ങില്‍ തന്നെ .അപ്പൊ തോന്നും ദൈവം  കഷ്ട്ടപെട്ടു കണ്ണും മുക്കും തന്നത്  ഇതൊക്കെ ആസ്വദിക്കാന്‍ അല്ലേന്നു !!
എല്ലാത്തില്‍ നിന്നും ഒന്ന് മനസിലായി നമ്മള്‍ ഇഷ്ടപ്പെടുന്ന വസ്തുക്കള്‍ക്കും മനുഷ്യര്‍ക്കും മാത്രമേ  നമ്മളെ വേദനിപ്പിക്കാന്‍ കഴിയൂ
അല്ലാതെ  നമ്മള്‍  ഇഷ്ടപ്പെടാത്ത ഒന്നിനും നമ്മെ  ഒരിക്കലും വേദനിപ്പിക്കാന്‍  കഴിയില്ല ...

Thursday, 10 January 2019

Am NoT A CHOCOLATE Box AnYMorE !!!

മധുരിക്കുന്ന ഒരുപാട് ഓർമ്മകൾ നൽകുന്ന ചോക്ലേറ്റ് ബോക്സുകൾ. ചോക്ലേറ്റ് ഇഷ്ടമല്ലാത്തവർ വിരളം,ഇത്ര നാൾ ഒരു ചോക്ലേറ്റ് ബോക്സ് ആയിരുന്നു ഞാനും. മറ്റുള്ളവർ എന്ത് പറഞ്ഞാലും ,ചൊറിയാൻ വന്നാലും നിന്നു കൊടുക്കുന്ന മധുരിക്കുന്ന ആ കൂട്ടത്തിൽ ഒരാൾ.ഇന്ന് ഞാൻ മാറി ചിന്തിക്കുന്നു . പറയുന്നവർ പറയട്ടെ, നമ്മൾ എന്ത് ചെയ്താലും അതിൽ കുറ്റം കണ്ട് പിടിക്കുന്നവർ ആണല്ലോ കൂടുതലും .ഇനി എല്ലാരേയും പ്രീതിപെടുത്താൻ  എനിക്ക് കഴിയില്ല കാരണം ഇപ്പൊ ഞാൻ ഒരു ചോക്ലേറ്റ് ബോക്സ് അല്ല...ഇപ്പോഴാണോ ഞാൻ ഞാനായത്?😐അറിയില്ല!!. എല്ലാരുടെയും മനസ്സിൽ ഒരുപോലെ എ പ്ലസ്  കിട്ടണം എന്നില്ല !  . അതോണ്ട് ന്യായികരണങ്ങൾക്കും ,ഏറ്റു പറച്ചിലുകൾക്കും വിട ഉണ്ടാകണം എന്നു ആഗ്രഹം. എല്ലാരോടും ന്യായകരിച്ചു  സമയം കളയുന്നത് എന്തിനാണാവോ! മനസിലാക്കുന്നവർ മനസിലാക്കട്ടെ.."Am NOt A chocolate box to satisfy Everyone."Let them think!!!

Saturday, 3 November 2018

ചിന്ത

അന്തി ചന്തയിലെ  വാരിവെപ്പ് മീന്‍ പോലെ  ഇന്ന്  ആര്‍ത്തവം ,സ്ത്രീത്വം    സായാഹ്ന ചായയുടെ കടി ആയി  മാറികൊണ്ടിരിക്കുന്ന പോലെ .തൊടിയിലും തോട്ടിലും ഇന്ന് ഇതാണ് ചര്‍ച്ച പോലും . അറിയില്ല, ആരെയാണ്  നാം കേള്‍ക്കേണ്ടത് എന്ന്. രാത്രി ഒറ്റയ്ക്ക് നടക്കരുത് പേടി കിട്ടുമെന്ന് പറഞ്ഞു വളര്‍ത്തുമ്പോള്‍ .ഉള്ളില്‍ ഉണ്ടാകുന്ന ഭയം എന്തിനോടു എന്ന് ഒരു വട്ടം പോലും ചിന്തിക്കാന്‍ നമ്മളില്‍ പലര്‍ക്കും കഴിഞ്ഞിട്ടില്ല .പത്തില്‍ മൂന്നു പേര് തല തിരിഞ്ഞതെങ്കില്‍   പത്തു പേരെയും കള്ളന്‍ എന്ന് മുദ്ര കുത്തുന്ന രീതിയാണ് ഫെമിനിച്ചി വിളയാട്ടം കൊണ്ട് എനിക്ക് തോനുന്നത് .നമ്മള്‍ അടിച്ചമര്‍ത്തപെട്ടവര്‍ എന്ന് പറഞ്ഞു സ്വയം മുദ്ര കുത്തി  നടുകളത്തില്‍ ഇറങ്ങി  തിമിര്‍ത്തു ആടുമ്പോള്‍  ഒന്ന് ബഹുമാനിക്കാന്‍  പഠിപ്പികുക ചിന്തിക്കാന്‍  പഠിപ്പിക്കുക അല്ലാതെ ആ മൂന്ന് പെര്‍ക്കുവേണ്ടി  ആര്‍ത്തവം സ്ത്രീത്വം  അടക്ക വെച്ച് മുറുക്കി   ചുവപ്പിച്ചു തുപ്പി  വൃത്തികേടാക്കാതെ ഇരിക്കുക.

Saturday, 6 October 2018

എന്‍റെ പിന്തിരിപ്പന്‍ സമൂഹത്തിനു

തെറ്റ് ആര്‍ക്കും പറ്റാം .അത് മനസിലാക്കാന്‍  വൈകിയേക്കാം .ആ തെറ്റ് മനസുകൊണ്ട് ആസ്വദിച്ചു ചെയ്യുമ്പോള്‍ ചിലര്‍ നമ്മെ പിന്തിരിപ്പിക്കാന്‍ വരും . അവരെ നാം തള്ളികളഞ്ഞു എന്നും വരാം..അവരുടെ ആ വാക്കുകള്‍ മനസിലാക്കാനും ഉള്‍കൊള്ളാനും നമുക്ക് അപ്പോള്‍ കഴിയണം എന്ന് ഇല്ല .കൂടെ നിന്ന് ചിരിക്കാനും കൊഞ്ഞനം  കുത്താനും  അവസരം വരുമ്പോള്‍ ചാമ്പുന്നവനുമല്ല നിന്റെ സുഹൃത്ത് എന്ന് മനസിലാക്കാന്‍ നീ തെറ്റ് ചെയ്യേണ്ടിയിരിക്കുന്നു .അപ്പോള്‍ നീ മനസിലാക്കണം ആ പിന്തിരിപ്പന്‍ സമൂഹത്തില്‍ നിന്റെ സുഹൃത്ത് ഉണ്ട് എന്ന്,  ആ നിമിഷത്തില്‍ ഹൃദയബന്ധത്തിന്റെ വില മനസിലായില്ലെങ്കില്‍ നിനക്ക് ഇന്നു വരെ നല്ല ഒരു സുഹൃത്ത് ഉണ്ടായില്ല എന്ന് കരുതാം .അവസരം വരുമ്പോള്‍  നിന്റെ കുറവുകള്‍ നിന്നോട് പറയുന്ന നിന്റെ തോന്നിവസത്തിനു കഴമ്പില്ല എന്ന് പറയുന്ന ആ പിന്തിരിപ്പന്‍ സമൂഹം നിന്നോട് കൂടെ ഉണ്ടെകില്‍ നിനക്ക് നിന്റെ തെറ്റുകളെ  കുറിച്ച് ഓര്‍ത്തു  സങ്കടപ്പെടെണ്ടിവരില്ല .എന്‍റെ  സ്വകാര്യ അഹങ്കാരം ആണ് ഈ പിന്തിരിപ്പന്‍ സമൂഹം

Monday, 1 October 2018

.തോന്നിവാസം ഒരു കലയായി തോന്നിയിരുന്ന ഒരു കാലം ആണോ ഇതു .വിളക്കെന്തി വരുന്ന മാടന്‍ ഒരു പേടി സ്വപ്നം ആയിരുന്ന കാലം എനിക്ക് ഉണ്ടായിരുന്നു .സ്വപ്നങ്ങള്‍ വാല്‍നക്ഷത്രം പോല്ലേ ഓടിമറഞ്ഞിരുന്ന ഒരു കാലം ഉണ്ടാരിയുന്നു . ആല്‍തറയും അപ്പുപ്പന്‍ന്താടിയും കുന്നികുരുവും കുപ്പികുള്ളിലെ മഞ്ചാടിയും ജീവന്റെ ഭാഗം ആയിരുന്ന ഒരു ഞാന്‍ .അന്നൊക്കെ നീ ഉണ്ട് എന്നെ കരുതിയ ഞാന്‍ വിഡ്ഢി ആണോ ..നീ ക്രൂരന്‍ ആണ് ,  നീ കാരുണ്യം ചോരിയുന്നന്‍ എന്ന് ഞാന്‍ കേള്‍ക്കുന്നു സ്വപനം കാണാന്‍   മടുപ്പായി  തുടങ്ങി .അറം പറ്റലുകള്‍ അന്തി ഉറങ്ങുന്ന ഈ  നിമിഷത്തില്‍ ചിരിച്ചോണ്ട്  തോന്നിയപോലെ ജീവിക്കുന്ന നിന്നെ കാണുമ്പോള്‍  എനിക്ക് തോന്നുന്നു തോന്നിവാസം ചങ്ങല ഇല്ലാത്ത ഒരു ഉന്മാദ ലഹരി എന്ന് ..

Saturday, 15 September 2018

എന്നറിയില്ല

നമുക്കിടയില്‍ ഇടമുറിയാതെ പെയ്യുന്ന വര്‍ത്തമാനങ്ങള്‍ പ്രണയമാണോയെന്നറിയില്ല നനഞ്ഞൊട്ടിയ ചെമ്പരുത്തി നിന്നെ ഓര്‍മിപ്പിച്ചു കൊഴിഞ്ഞു പോകുന്നതും,നിന്റെ പേര് ചൊല്ലുമ്പോള്‍ മാത്രം,ഇന്നോളം ഒരാകാശവും കണ്ടിട്ടില്ലാത്തവണ്ണം നക്ഷത്രതിളക്കങ്ങള്‍ കണ്ണില്‍ വിരിയുന്നതും..

മാത്രം...

മറ്റുള്ളവരുടെ സ്വത്ത് തട്ടുന്നവരും ദുർബലരെ അവമതിക്കുന്നവർക്കും ഭൂമിയിൽ വെച്ചു തന്നെ അടപടലം ദൈവം പണി കൊടുക്കാറുണ്ടെന്നാണ് എന്റെ നീരീക്ഷണത്തിൽ ഞാനറിഞ്ഞ പ്രപഞ്ച സത്യം... ... 'പണി'കിട്ടുന്നവന് കാര്യം മനസ്സിലാവാറില്ലെന്നു മാത്രം

Sunday, 9 September 2018

#മരിച്ചു
കിടക്കുമ്പോഴും
#ചിരിച്ചു
കിടക്കണമെന്നാണ്എന്റെ ആഗ്രഹം എങ്കിലല്ലേ ഞാൻ കരയുന്നതു കണ്ട് ചിരിച്ചവർ
#ഞാൻ
ചിരിക്കുന്നത് കണ്ട്
#കരയൂ
...
ഈ ഭരണം കൊണ്ട് 'എനിക്ക്' ഒന്നും പറ്റിയില്ലലോ എന്ന ആശ്വാസമുള്ള കൊറേപേർ ഇപ്പോഴും ബാക്കി ഉണ്ട്. 'എനിക്കേ' പറ്റാണ്ടുള്ളൂ 'നമുക്ക്' നല്ലോണം പറ്റുന്നുണ്ട്‌ #അനുഭവങ്ങള്‍_പാളിച്ചകള്‍
മനുഷ്യനെപോലെ ചിന്തിക്കണമെന്നൊക്കെയുണ്ട്.. പക്ഷെ ഈ നശിച്ച ലോകത്ത് മൃഗങ്ങളെ പോലെ ചിന്തിച്ചാലെ ജീവിക്കാനൊക്കൂ..
#അനുഭവങ്ങള്‍_പാളിച്ചകള്‍

നീർ മണി..

ഇനിയും മഞ്ചാടിയും മയിൽ‌പീലിയും  നിറയട്ടെ.. എഴുതാൻ തുടങ്ങമ്പോൾ നീ നിലാവും ഞാൻ നിഴലും. ആഗ്രഹങ്ങളുടെയും  മോഹങ്ങളുടെയും  ചൂടിൽ   മഷി തണ്ടുകൾക്ക്...